പന്തളം കുരമ്പാല അയ്ണിവേലില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ സുധീര്‍ (ഹരി-54) ആണ് മരിച്ചത്.
അപകടം സംഭവിച്ചയുടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു.
കോട്ടയത്തേക്ക് പോകവേ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും കുരമ്പാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു.സംസ്‌കാരം നടത്തി.































