ലോക്സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ശബ്ദം മുഴങ്ങാൻ അനുവദിക്കണമെന്നും സ്‌പീക്കറോട് രാഹുൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ശബ്ദമായി സംസാരിക്കാൻ പ്രതിപക്ഷത്തെ സ്‌പീക്കർ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കിൽ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.































