കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.ആർക് (2024 അഡ്മിഷൻ റെഗുലർ) ഏപ്രിൽ 2026, മൂന്നാം സെമസ്റ്റർ എം.എസ് സി ബോട്ടണി (2024 അഡ്മിഷൻ സ്പെഷൽ റീഅപ്പിയറൻസ്) ഏപ്രിൽ 2026 എന്നിവയുടെ പരീക്ഷാഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.
ഈ പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂലൈ 29 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ്: സ്പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിലെ സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, എസ്.സി, എസ്.ടി, കൾച്ചറൽ/സ്പോർട്സ് ക്വോട്ടകളിലാണ് ഒഴിവുകളുള്ളത്.
- യോഗ്യത: സയൻസ് വിഷയങ്ങളിലുള്ള ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് ബിരുദം.
- എപ്പോൾ, എവിടെ?: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 17-ന് രാവിലെ 10.30-നും 12.30-നും ഇടയിൽ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല കാമ്പസിലെ കൺവെർജൻസ് അക്കാദമിയ കോംപ്ലക്സിൽ (റൂം നമ്പർ 303) നേരിട്ട് ഹാജരാകേണ്ടതാണ്.

































