കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും പ്രാക്ടിക്കൽ പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു.
1. എം.എസ്സി ബോട്ടണി സ്പോട്ട് അഡ്മിഷന്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്നോളജിയില്‍ (NIPST) എം.എസ്സി ബോട്ടണി ആൻഡ് പ്ലാന്റ് സയന്‍സ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന് നടത്തുന്നത്.
- ഒഴിപുകളുള്ള കാറ്റഗറി: എസ്.സി, ജനറല്‍, ഈഴവ
- തീയതി: ജൂലൈ 9, 10
- യോഗ്യത: കോര്‍ ഗ്രൂപ്പില്‍ 5.00 ല്‍ കുറയാത്ത സി.സി.പി.എയോടു (CCPA) കൂടി ബോട്ടണിയിലോ ബോട്ടണി – ബയോടെക്നോളജിയിലോ (ഡബിള്‍ മെയിന്‍) ബിരുദം.
- സ്ഥലം: സ സർവകലാശാലാ കണ്‍വേര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ നാലാം നിലയിലുള്ള എൻ.ഐ.പി.എസ്.ടി ഓഫിസ് (റൂം നം: 505).
ശ്രദ്ധിക്കുക: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി (Original Certificates) നേരിട്ട് ഹാജരാകേണ്ടതാണ്.
ഫോണ്‍ നമ്പറുകൾ: 8547537541, 9497664697.
2. ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷകൾ
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആൻഡ് മാനേജ്മെന്റ്, ബി.വോക് ഫാഷന്‍ ടെക്നോളജി പരീക്ഷകൾ ജൂലൈ 10 മുതൽ ആരംഭിക്കും. താഴെ പറയുന്ന ബാച്ചുകാർക്കാണ് പരീക്ഷ:
- പുതിയ സ്കീം – 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്
- 2019 മുതല്‍ 2024 വരേയുള്ള അഡ്മിഷൻ റീഅപിയറന്സ്
- 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.






























