കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ ഏകജാലകം വഴി പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം നാളെ വൈകുന്നേരം 5 മണി വരെ ലഭ്യമായിരിക്കും.
അതേസമയം, പി.ജി ഏകജാലക സംവിധാനത്തിൽ പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ 18-ന് വൈകീട്ട് 4.30-നകം അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
എം.ജി സർവകലാശാല കാമ്പസിൽ എൽ.എൽ.എം സീറ്റൊഴിവ്; ജൂലൈ 20-ന് ഹാജരാകണം
കോട്ടയം: സർവകലാശാല കാമ്പസിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ദ്വിവത്സര എൽ.എൽ.എം (ക്രിമിനൽ ലോ ആൻഡ് ഫോറൻസിക്സ് – 2026 അഡ്മിഷൻ) കോഴ്സിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ജൂലൈ 20-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ നിയമിച്ചു
കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് സർക്കാർ ഉത്തരവ്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് സർക്കാർ ഉത്തരവായി. ഡോ. കെ.പി. സുനി, കെ.കെ. കൃഷ്ണകുമാർ, അഡ്വ്. കെ.ബി. സാബു, ഡോ. സലാഹുദ്ദീൻ, അനിസൺ കെ. ജോയി, ഡോ. പി. രാധാകൃഷ്ണൻ, ഡോ. കെ.എസ്. ജിനിത, കിരൺ റജി എന്നിവരെയാണ് പുതിയ സിൻഡിക്കേറ്റ് അംഗങ്ങളായി സർക്കാർ നാമനിർദേശം ചെയ്തത്.

































