തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ ഹിന്ദു മത വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ തയ്യാറാകാത്തതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് നിലപാടുകൾ രാജ്യദ്രോഹപരമാണെന്നും രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തുന്ന സമീപ…അവർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്ന കെസി വേണുഗോപാൽ ഗാന്ധിജി സനാതന ധർമത്തെ പറ്റി പറഞ്ഞത് വായിച്ച് പഠിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.കെസി വേണുഗോപാലിന്റെ അഭിപ്രായം തന്നെയാണോ കേരളത്തിലെ കോൺഗ്രസിനെന്ന് വി.ഡി. സതീശനും സുധാകരനും വ്യക്തമാക്കണം. കോൺഗ്രസ് ആരെ ഭയപ്പെട്ടാണ് ഉദയനിധിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസ് ലീഗിനെയും ജമാ അത്തെ ഇസ്ലാമിയേയുമാണോ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷ സമുദായത്തെ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന നിലപാടണോ കോൺഗ്രസിന്. കോൺഗ്രസിന്റെ നിലപാട് കുറ്റകരവും രാജ്യദ്രോഹപരവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.സിപിഎം ഹിന്ദു ധർമ്മത്തെ നശിപ്പിക്കാനായി ഇറങ്ങിപുറപ്പെട്ട പാർട്ടിയാണ്. അതിന് ഉദാഹരണമാണ് ശബരിമല വിഷയമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മുൻപ് ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സ്റ്റാലിന് ഒപ്പമുള്ള പരിപാടിയിൽ പിണറായി ഇത് തുറന്നുപറഞ്ഞിട്ടിള്ളുതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.































