മാന്നാർ ‘മാതൃഭൂമി’ മാന്നാർ ലേഖകൻ കുട്ടമ്പേരൂർ ധരിത്രിയിൽ സാജു ഭാസ്കർ (56) അന്തരിച്ചു. 34 വർഷമായി ‘മാതൃഭൂമി’യുടെ മാന്നാറിലെ ലേഖകനായിരുന്നു. മാന്നാർ ഭാസ്കർ സ്റ്റുഡിയോ ഉടമയും പ്രൊഫഷണൽ ഫോട്ടോഗ്രാഫറുമാണ്. പരുമലയിലെ സ്വകാര്യശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്‌ച പുലർച്ചേ ഒരു മണിയോടേയായിരുന്നു അന്ത്യം.

ഭാര്യ: ജി. സരിത (അധ്യാപിക, ശ്രീ ഭൂവനേശ്വരി സ്കൂൾ, മാന്നാർ). മകൾ: ധരിത്രി എസ്. ഭാസ്ക്‌കർ (എൻജിനിയറിങ് വിദ്യാർഥിനി). സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.































