കൊച്ചി: കേരളത്തിനു ലഭിക്കുന്ന കേന്ദ്രത്തിൻ്റെ ധനസഹായം എങ്ങോട്ടു പോകുന്നുവെന്ന് ജനങ്ങൾ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
കേന്ദ്രസർക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടെ നികുതിവിഹിതമായി 1,55, 649 കോടിയും സാമ്പത്തിക സഹായമായി 1,49,311 കോടിയും പ്രത്യേക ധന സഹായമായി 1800 കോടിയോളം രൂപയും സംസ്ഥാനത്തിനു കൈമാറി.
എന്നാൽ കേരളം വലിയ സാമ്പത്തിക പരാധീനതിയിലാണെന്നാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ പറയുന്നത്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയാണ്
സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക നിർവഹണത്തിലെ പിഴവും പിടിപ്പു കേടും ധൂർത്തും അഴിമതിയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാക്കിയതെന്നും മീനാക്ഷി ലേഖി ആരോപിച്ചു































