കോഴിക്കോട്: എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പമാണെന്ന് ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിന്നത്.
യുവതിക്ക് വേണ്ടി നിലപാടെടുത്ത നഴ്‌സിംഗ് ഓഫീസർ അനിതയെ ദ്രോഹിക്കുന്നത് ഭരണകൂട ഭീകരതയാണ്. ഹൈക്കോടതി ഉത്തരവിട്ടിട്ട് പോലും ഇ ത്രയും ദിവസം അവരുടെ നിയമനം തടഞ്ഞുവച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധത തെളിയിക്കുന്നതാണ്.
അതിജീവിതയെ സഹായിച്ചുവെന്നതാണ് ഈ സർക്കാർ അനിതയിൽ കണ്ട കുറ്റം. അനധികൃതമായി സിപിഎം ക്രിമിനലുകളെ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നതാണ് ഇവിടുത്തെ സുരക്ഷിതത്വം ഇല്ലാതാക്കുന്നത്. ആ രോഗ്യമന്ത്രി ഒരു മനസാക്ഷിയുമില്ലാതെയാണ് പെരുമാറുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.































