നമ്മുടെ രാജ്യത്ത് നടക്കുന്ന . ജി 20 ഉച്ചകോടി രാജ്യത്തിന് ചരിത്ര നേട്ടമാണ്, അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി യു എസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവരുമായി ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാ പ്രഖ്യാപിച്ചത്, ബഹുരാഷ്ട്ര റെയിൽ, തുറമുഖ കരാർ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും. യുണൈറ്റഡ് അറബ് എമിറേറ്റ് സ്, സൗദി അറേബ്യ.ജോർദാൻ. ഇസ്രയേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം റെയിൻവേ. തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും. അങ്ങനെ ഒട്ടനവധി കരാറുകൾ പ്രഖ്യാപിക്കപ്പെടുന്നു, ജി 20 ഉച്ചകോടി രാജ്യത്തിന് ഒരു അഭിമാന നേട്ടം തന്നെയാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന രാജ്യത്തിന്റെ വികസന പുരോഗതിയിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.
































