ബിഹാറിൽ ആൺസുഹൃത്തിൻ്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിൽ. മധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവിനാണ് ദുരനുഭവമുണ്ടായത്.
ഇയാളെ ചികിത്സയ്ക്കായി പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ (പി എംസിഎച്ച്) പ്രവേശിപ്പിച്ചു. സംഭവത്തിൽ 25കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തുതു. യുവാവിനെ തൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി അക്രമം ചെയ്തത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേതുടർന്നുണ്ടായ പ്രകോപനത്തിലാണ് യുവതി, യുവാവിൻ്റെ ജനനേന്ദ്രിയും മുറിച്ചുമാറ്റിയത്.
രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിൻ്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

































