മട്ടാഞ്ചേരി: പനയപിള്ളിയിലെ വിശാൽ മെഗാ മാർട്ടിൽ നിന്ന് തുണിത്തരങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി ചെറളായി സ്വദേശി അബ്ദുൽ അഷ്കറിനെയാണ് (26) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കടയിൽ കയറി തുണിത്തരങ്ങൾ മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇയാളെ തടഞ്ഞ് നിർത്താൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു. പൊലിസ് ഇൻസ്പെക്ടർ എ.വി ബിജു, എസ്.ഐമാരായ ജിമ്മി ജോസ്, ശിവൻകുട്ടി എന്നിവരാണ് അറസ്റ്റ് ചെയ്തത്































