ചൊവ്വര: കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. ജീവനക്കാരൻ നാലുകെട്ടിൽ പിഷാരത്ത് സി. രാമൻകുട്ടി പിഷാരടി (82) കാനഡയിൽ നിര്യാതനായി. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് സ്ഥാപകൻ, പിഷാരടി സമാജം ജനറൽ സെക്രട്ടറി, ചൊവ്വര സഹൃദയ ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃപ്രയാർ പഴുവിൽ പിഷാരത്ത് രാധ പിഷാരസ്യാർ. മകൾ: രഞ്ജിനി (കാനഡ). മരുമകൻ: കാറളം കൈനില പിഷാരത്ത് ഉണ്ണികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച കാനഡയിൽ നടക്കും.






























