കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കൊച്ചിന് ഹനീഫയുടെ സഹോദരനും എറണാകുളം പുല്ലേപ്പടി സി.പി. ഉമ്മര്‍ റോഡില്‍ ആലിങ്കപറമ്പില്‍ പരേതനായ എ.ബി. മുഹമ്മദിന്റെ മകനുമായ മസൂദ് (72) നിര്യാതനായി.ഭാര്യ: സറീന. മക്കള്‍: റിയാസ് (ദുബൈ), റിജിന, നൗഫല്‍. മരുമകന്: നജീബ്. മറ്റു സഹോദരങ്ങൾ: പരേതനായ അഷ്റഫ്, നൗഷാദ്, നാസി, നജ്മ, റസിയ, ഹഫ്സ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.






























