അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും സാധുസേവന സഭ (എസ്.എസ്.എസ്) സ്ഥാപകനുമായ ഫാ. തോമസ് മാളിയേക്കൽ (85) നിര്യാതനായി. മുട്ടത്തിപ്പറമ്പ് മാളിയേക്കൽ പരേതരായ തോമ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. കാഞ്ഞൂർ പള്ളിയിൽ സഹവികാരിയായും കുന്നുംപുറം, ഉഴുവ, മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കാക്കനാട്, എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. സാധുസേവന സഭ സന്യാസിനി സമൂഹത്തിന്റെ പ്രഥമ ഡയക്ടറായി ദീർഘകാലം സേവനം ചെയ്തു. മൂഴിക്കുളത്തും കാക്കനാട്ടും പ്രകൃതി ചികിത്സ കേന്ദ്രങ്ങളുടെ സ്ഥാപക ഡയറക്ടറാണ്. വിവിധ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സഹോദരൻ: പരേതനായ ജോസഫ് (ഔതച്ചൻ).
മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ മുട്ടത്തിപറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറ് മുതൽ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ മള്ളുശ്ശേരി സാധുസേവന സഭ ജനറലേറ്റിലും മള്ളുശ്ശേരി സെന്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 2.30ന് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























