Sunday, July 12, 2026

ഫാ.തോ​മ​സ് പെ​രി​യ​പ്പു​റം (76)

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം രൂ​പ​ത വൈ​ദി​ക​നും ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്ന ഫാ. ​തോ​മ​സ് പെ​രി​യ​പ്പു​റം (76) നി​ര്യാ​ത​നാ​യി. ഇ​ഞ്ചൂ​ർ പെ​രി​യ​പ്പു​റം മ​ത്താ​യി-​ഏ​ലീ​ശ്വ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1972ൽ ​വൈ​ദി​ക​നാ​യി. കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ ചെ​പ്പു​കു​ളം, അം​ബി​കാ​പു​രം, പൊ​യ്ക (വ​ടാ​ട്ടു​പാ​റ), കോ​ല​ടി, നെ​ടി​യ​ശാ​ല, ക​രി​മ്പ​ൻ, തൊ​ടു​പു​ഴ ഈ​സ്റ്റ് പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും ജോ​ലി ചെ​യ്തു. കോ​ത​മം​ഗ​ലം മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ, നി​ർ​മ​ല കോ​ള​ജ്, മു​രി​ക്കാ​ശ്ശേ​രി പാ​വ​നാ​ത്മ കോ​ള​ജു​ക​ളി​ൽ ബ​ർ​സാ​ർ-​പ്രി​ൻ​സി​പ്പ​ൽ, മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി പ്ര​ഫ​സ​ർ, മു​ത​ല​ക്കോ​ടം പ​ള്ളി​യി​ലെ റെ​സി​ഡ​ന്‍റ്​ പ്രീ​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്കാ​രം വൈ​കീ​ട്ട് 3.30ന് ​ഇ​ട​വ​ക പ​ള്ളി​യാ​യ ഇ​ഞ്ചൂ​ർ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.