കൊടുങ്ങല്ലൂർ: തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും എൽതുരുത്ത് ശ്രീ വിദ്യാ പ്രകാശിനി സഭ പ്രസിഡന്റുമായ പ്രഫ. കെ.കെ. രവി (കൊള്ളിക്കത്തറ രവി -76) നിര്യാതനായി. കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കൃഷ്ണന്റെയും എടതിരിഞ്ഞി പൊന്നമ്പിള്ളി പാർവതിയുടെയും മകനാണ്.
നാട്ടിക എസ്.എൻ കോളജിൽ ചരിത്രവിഭാഗം മേധാവിയായി വിരമിച്ച ശേഷം സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയൻ സ്ഥാപക നേതാക്കളിലൊരാളും 10 വർഷക്കാലം യൂനിയൻ പ്രസിഡന്റുമായിരുന്നു. നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറകെ 1980ലും 1982ലും കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
ഗുരുശ്രീ പബ്ലിക് സ്കൂൾ ചെയർമാൻ, സെക്രട്ടറി ഡോ. പൽപു മെമ്മോറിയൽ ബി.എഡ് കോളജ് ലോക്കൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എസ്.എൻ.ഡി.പി യൂനിയന് മുന്നിലും 9.30 മുതൽ 10.30 വരെ എൽതുരുത്ത് ശ്രീ വിദ്യാ പ്രകാശിനി ഓഫിസിലും പൊതുദർശനത്തിന് വെക്കും.
ഭാര്യ: ഇടക്കൊച്ചി അറക്കൽ കുടുംബാംഗമായ രഞ്ജിനി. മക്കൾ: വിനി (ടീച്ചർ, എച്ച്.ഡി.പി സമാജം സ്കൂൾ, എടതിരിഞ്ഞി), വിജി. മരുമക്കൾ: അഡ്വ. റോയ്, ലാൽ (ബിസിനസ്). സഹോദരങ്ങൾ: ലളിത, രാധ, സുമ, സതി






























