പഴുവിൽ: കേരള മുസ്ലിം ജമാഅത്ത് ജില്ല ക്ഷേമകാര്യ സെക്രട്ടറി പി.കെ. സത്താർ (55) നിര്യാതനായി. പുതിയവീട്ടിൽ പരേതനായ കുഞ്ഞിക്കാദറിന്റെ മകനാണ്. പഴുവിൽ സെന്റർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റാണ്. മുത്തുള്ളിയാൽ ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് ചെയർമാൻ, യു.എ.ഇയിലെ ഐ.സി.എഫ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: യാറത്തിങ്കൽ കുടുംബാംഗം കൊച്ചുമോൾ. ഭാര്യ: സജിന. മക്കൾ: ഷാഹിദ്, സഹല. സഹോദരങ്ങൾ: പി.കെ. സിദ്ദീഖ്, ഡോ. പി.കെ. അബ്ദുൽ ജബ്ബാർ, അജിത.






























