Sunday, July 12, 2026

നാടക നടൻ രഘുനാഥ പണിക്കർ

പെരുമ്പാവൂർ: നാടക നടൻ ഒക്കൽ കൃഷ്ണകൃപയിൽ കെ. രഘുനാഥ പണിക്കർ (72) നിര്യാതനായി. 1972 മുതൽ 2008 വരെ നാടകരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം എറണാകുളം അനുപമ തിയറ്റേഴ്‌സ്, ചാലക്കുടി സാരഥി തിയറ്റേഴ്‌സ്, അങ്കമാലി അഞ്ജലി തിയറ്റേഴ്‌സ്, പെരുമ്പാവൂർ സംഘകല തുടങ്ങിയ നാടക സംഘങ്ങളിലൂടെ നിരവധി വേഷം ചെയ്തിട്ടുണ്ട്. സിനിമകളിലും ചെറിയ വേഷം ചെയ്തു. പെരുമ്പാവൂരിലെ കലാ-സംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ട്രാവൻകൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥനും പെരുമ്പാവൂർ ഔഷധി ജങ്ഷനിൽ ഇൻഡ്യൻ ബേക്കറി ഉടമയുമായിരുന്നു.

ഭാര്യ: തലശ്ശേരി തട്ടേത്ത് കുടുംബാംഗം ഗീത. മക്കൾ: ഗോകുൽ (റെയിൽവേ), ഗായത്രി (ന്യൂസിലൻഡ്). മരുമകൻ: സഞ്ചു (ന്യൂസിലൻഡ്). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.