ചങ്ങനാശ്ശേരി:എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ഡോ. വി. വേണുഗോപാല്‍ നിര്യാതനായി. 1975ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എസ്.യു.സി.ഐയിൽ സജീവമായിരുന്നു. എം.ബി.ബി.എസ് നേടിയശേഷം സാമൂഹിക പ്രവർത്തനത്തിൽ ഊന്നി. മികച്ച വിദ്യാർഥി നേതാവ് എന്ന നിലയിലും കേരളത്തിലെ ജനകീയ സമര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയ ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ല സെക്രട്ടറിയുമായ മിനി കെ. ഫിലിപ്പ് ആണ് ഭാര്യ. മക്കള്‍: ശ്രീകാന്ത്, അരവിന്ദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അമ്പലപ്പുഴയില്‍.






























