തലവടി:കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപിക തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് (93) അന്തരിച്ചു.സംസ്കാരം തിങ്കളാഴ്ച 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ.പരേത ചേന്നങ്കരി ചെമ്പിക്കളം പടിഞ്ഞാറേക്കളത്തിൽ കുടുംബാംഗമാണ്.
ഭർത്താവ്: ജോർജ് ടി. ഏബ്രഹാം. (റിട്ട. മാനേജർ,ഫെഡറൽ ബാങ്ക് )
മക്കൾ: ഐവി, റൂബി, റോയി ജോർജ്ജ് എബ്രഹാം(സഹായ മെഡിക്കൽ സ്റ്റോർ, ചെങ്ങന്നൂർ ). മരുമക്കൾ: ജോൺസൺ പൗവ്വത്തിലാത്ത് (തിരുവല്ല), ജോളി അമ്പാട്ട് (പുന്നവേലി ), ആനി ഏബ്രഹാം ( അധ്യാപിക,കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ )
നിര്യാണത്തിൽ തോമസ് കെ.തോമസ് എം.എൽ.എ, കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ,വർക്കിങ്ങ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, സെക്രട്ടറി ജെയിംസ് കോളാക്കോട്ട്, ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി . ഇടിക്കുള, സി എം എസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യൂ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി സജി ഏബ്രഹാം പരുമൂട്ടിൽ എന്നിവർ അനുശോചിച്ചു.






























