മുട്ടാർ : മിത്രക്കരി, കളപുരയക്കൽ കെ. കെ. കൃഷ്ണൻകുട്ടി (62) നിര്യാതനായി. മുട്ടാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, മുട്ടാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, പുതുക്കരി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗം, പബ്ലിക് ലൈബ്രറി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ഹേമ കൃഷ്ണൻ. മക്കൾ : അമ്മുലു കൃഷ്ണൻ, അർച്ചന കൃഷ്ണൻ, പരേതയായ ആർദ്ര കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.






























