അങ്കമാലി: ഭാവന നഗർ 171ൽ കാച്ചപ്പിള്ളി വീട്ടിൽ പരേതനായ ഔസേഫ് കാച്ചപ്പിള്ളിയുടെ മകൻ കെ.ഒ. ബെന്നി (54) നിര്യാതനായി. അങ്കമാലി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമാണ്. അമ്മ: മറിയം. ഭാര്യ: കവരപ്പറമ്പ് മേനാച്ചരി കുടുംബാംഗം ഷൈറ്റ ബെന്നി (അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, നഗരസഭ മുൻ കൗൺസിലർ). മക്കൾ: ബ്രിട്ടോ, ബെനീറ്റ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.






























