ചന്തിരൂർ: കിഴക്കേ പണ്ടാരക്കാട്ടിൽ (പേൾവ്യൂ ബംഗ്ലാവ്) കെ.എ. കുഞ്ഞുമൊയ്തീൻ (83) നിര്യാതനായി. സീപേൾ ഇൻഡസ്ട്രീസ്, റൂബിയാൻ എക്സ്പോർട്സ്, ഇന്റഗ്രേറ്റഡ് റൂബിയാൻ എക്സ്പോർട്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും സീഫുഡ് എക്സ്പോർട്സ് അസോസിയേഷന്റെ അഖിലേന്ത്യ വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഐഷ. മക്കൾ: ഷബീന, ഷാനു. മരുമക്കൾ: അബ്ദുൽഹഖ് (കോഴിശ്ശേരി, അരൂക്കുറ്റി), അഡ്വ. എം.എ. ഫയാസ് (ഹൈകോടതി, എറണാകുളം). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചന്തിരൂർ ജമാഅത്ത് ഖബർസ്ഥാനിൽ.






























