പാങ്ങോട്: നാട്ടുവൈദ്യന്മാരുടെ കൂട്ടായ്മയായ കെ.എന്‍.വി.ഡബ്ല്യു.യു സംസ്ഥാന സെക്രട്ടറിയായ, കൊച്ചാലുംമൂട് വൈദ്യ മന്ദിരത്തില്‍ അബ്ദുല്‍ സത്താര്‍ ഗുരുക്കള്‍ (57) നിര്യാതനായി. പാങ്ങോട് വൈദ്യ മന്ദിരം വൈദ്യശാല ഉടമയായിരുന്നു
പാങ്ങോട് മേഖലയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പാങ്ങോട് യൂനിറ്റ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് പാങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനോടുള്ള ആദരസൂചകമായി പാങ്ങോട്ട് വ്യാപാരികള്‍ ഉച്ചവരെ ഹര്‍ത്താലാചരിച്ചു.
ഭാര്യ: ജുമൈലാ ബീവി. മക്കള്‍: അഫ്സല്, ജാഫര്‍, ഡോ. അന്‍ഷാ പര്‍വീണ്‍, അംജിത്ത് ഖാന്, അജ്മല്‍ ഖാന്. മരുമക്കള്‍. ഡോ.റാബിയ, റസ.






























