ആലുവ:ചുണങ്ങംവേലി അഗതികളുടെ സഹോദരിമാരുടെ സന്ന്യാസസമൂഹത്തിലെ സെന്റ് മേരീസ് പ്രോവിൻസ് അംഗം സി. സെലിൻ ട്രീസ എസ്.ഡി (77) നിര്യാതയായി. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളി ഇടവക അംഗവും കളപ്പറമ്പത്ത് കുടുംബത്തിൽ പരേതരായ കുര്യൻ – ത്രേസ്യക്കുട്ടി ദമ്പതികളുടെ പുത്രിയുമാണ്. ചുണങ്ങംവേലി, ചെമ്പ്, വല്ലം, പള്ളുരുത്തി, പെരുമാനൂർ, വൈക്കം, മദർ ഹൗസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അൽഫോൻസ, സി. ഉഷസ് എസ്.ഡി, ജോസ്, പരേതരായ ജോസഫ്, ജോർജ്, ബേബി, സി. മജെല്ല എസ്.ഡി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചുണങ്ങംവേലി എസ്.ഡി കോൺവന്റ് മാതൃമഠം സെമിത്തേരിയിൽ.






























