കോലഞ്ചേരി: എൻ.സി.പി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന മുന്നാക്ക ക്ഷേമവികസന കോർപറേഷൻ ഡയറക്ടറുമായ ബി.ജയകുമാറിന്റെ മാതാവും ഐരാപുരം വടക്കേടത്ത് പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യയുമായ സരസ്വതിയമ്മ (87) നിര്യാതയായി.
മറ്റ് മക്കൾ: ബി. ഗോപിനാഥ് (എൻ.എസ്.എസ് വാരപ്പെട്ടി സ്കൂൾ റിട്ട. സ്റ്റാഫ്), പരേതനായ ബി.സുരേഷ്, ബി. പ്രസാദ് (മുൻ മന്ത്രി അനൂപ് ജേക്കബിന്റെ പഴ്സനൽ സ്റ്റാഫ്), ബി.സുഷമ മുളന്തുരുത്തി, മിനി തൃശൂർ. മരുമക്കൾ: സിന്ധു പഴന്തോട്ടം, അംബിക, ശാരിക, തുളസി, ഭാസ്കര മേനോൻ, സവ്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























