പറവൂർ: മന്നം തെക്കേമഠം വി.എൻ. ശർമ (ശർമ മാസ്റ്റർ -86) നിര്യാതനായി. തത്തപ്പിള്ളി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. അധ്യാപക സംഘടനയുടെ ആദ്യരൂപമായ കെ.ജി.ടി.എയുടെ ജില്ല ട്രഷററായും കെ.എസ്.ടി.എ പ്രഥമ ജില്ല ട്രഷററായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സി.പി.എം കോട്ടുവള്ളി ലോക്കൽ കമ്മിറ്റി അംഗം, സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ഡയറക്ടർ, കെ.എസ്.എസ്.പി.യു പറവൂർ ബ്ലോക്ക് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു.
ഭാര്യ: വാസന്തി. മക്കൾ: വാസുദേവൻ (എൻജിനീയർ, റെയിൽവേ, മംഗലാപുരം), രാധ, ഗീത, സുധ, കുമുദ (സെക്രട്ടറി, മന്നം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: നാഗേഷ് റാവു, നരസിംഹ കാരന്ത്, ശ്രീകുമാർ, ശങ്കര കാരന്ത്,സ്വപ്ന.






























