കൊച്ചി: പുന്നവേലി അടിപുഴയിൽ എ.കെ. മാത്യുവിന്റെ (മുൻ ജി.എം. ഫിനാൻസ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി) ഭാര്യ ലൂസി മാത്യൂ (66) നിര്യാതയായി. അങ്കമാലി മുണ്ടോടൻ കുടുംബാംഗമാണ്. മക്കൾ: മീന മാത്യു, വീണ മാത്യു. മരുമക്കൾ: മൂലശ്ശേരി കുടുംബാംഗം റോണി ജോസ് ജെയിംസ് (സ്വിറ്റ്സർലൻഡ് ), നെടുംതകിടി കുടുംബാംഗം ഡോ. വിവേക് മാത്യു(ലേക്ക് ഷോർ ഹോസ്പിറ്റൽ, എറണാകുളം). മൃതദേഹം ഞായറാഴ്ച രാവിലെഒൻപതിന് പാലാരിവട്ടം പി.ജെ ആൻറണി റോഡിലെ ജെ.എം ക്രസൻറ് ഫ്ലാറ്റിലെ വസതിയിൽ കൊണ്ടുവരും. രാവിലെ 11 മുതൽ 12 വരെ പാലാരിവട്ടം സെൻറ് മാർട്ടിൻ പള്ളിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം താങ്കളാഴ്ച രാവിലെ 11 ന് വായ്പൂർ പുത്തൻ പള്ളി ( ചക്കാലക്കുന്ന്) സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.





























