അങ്കമാലി: എറണാകുളം – അങ്കമാലി അതിരൂപത വൈദികൻ ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. അതിരൂപതയിലെ മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ സഹവികാരിയായും നെടുമ്പ്രക്കാട്, ആയത്തുപടി, പുഷ്പഗിരി, കളമശ്ശേരി, വൈക്കം നടേൽ, അശോകപുരം, കുഴുപ്പിള്ളി, പുത്തൻ പള്ളി, വല്ലം, ചങ്ങമ്പുഴ നഗർ, നെടുവന്നൂർ എന്നിവിടങ്ങളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി സോഷ്യൽ വെൽഫെയർ സെൻറർ ഡയറക്ടർ, വൈക്കം വെൽഫെയർ സെന്റർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പാറേക്കാട്ടിൽ വർക്കിയുടെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ നിർമ്മല, ജോയി, സിറിൽ, ആൻറണി, സാനി, ഷാജി, റെജി. മൃതദേഹം ശനിയാഴ്ച രാവിലെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിലും തുടർന്ന് 12 മണിവരെ പീച്ചാനിക്കാടുള്ള സഹോദരൻ പാറേക്കാട്ടിൽ ഷാജിയുടെ ഭവനത്തിലും പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചക്കുശേഷം 2.30ന് പീച്ചാനിക്കാട് സെൻറ് മേരീസ് പള്ളി(നിർമ്മലനഗർ) സെമിത്തേരിയിൽ.






























