Sunday, July 12, 2026

ഫാ. ജോർജ് വണ്ടന്നൂർ (89)

കോട്ടയം:അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോർജ് വണ്ടന്നൂർ (89) നിര്യാതനായി. കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്‍റ് സ്റ്റാനിസ്ലാവൂസ് സെമിനാരിയിലും ആലുവ സെന്‍റ് ജോസഫ്‌സ് സെമിനാരിയിലുമായി വൈദിക പരിശീലനം പൂർത്തിയാക്കി. 1962 മാർച്ച് 12ന് വൈദികപട്ടം സ്വീകരിച്ചു.

മാങ്കിടപ്പള്ളി, പുനലൂർ, മ്രാല, ഇടക്കോലി, മാലക്കല്ല്, ഇരവിമംഗലം, വെളിയനാട്, ചേർപ്പുങ്കൽ, മാറിടം, അമനകര, പാച്ചിറ, മോനിപ്പള്ളി, കണ്ണങ്കര, കരിപ്പാടം, പൂഴിക്കോൽ, പയസ് മൗണ്ട് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.