Sunday, July 12, 2026

ഫാ. ജോയി ജോസഫ് ചിറ്റൂർ (84)

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികൻ ഫാ. ജോയി ജോസഫ് ചിറ്റൂർ (84) നിര്യാതനായി. ചിറ്റൂർ പരേതരായ ജോസഫ് – മറിയം ദമ്പതികളുടെ മകനാണ്. വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1971ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അതിരമ്പുഴ, എടത്വ, കണ്ടങ്കരി പള്ളികളിൽ അസി. വികാരിയായും വണ്ടൻമേട് , മണിപ്പുഴ, തുലാപ്പള്ളി , കണ്ണമ്പള്ളി , കപ്പാട് , മുണ്ടക്കയം , എലിക്കുളം ഇടവകകളിൽ വികാരിയായും പ്രവർത്തിച്ചു. ഇപ്പോൾ എലിക്കുളം സെറനിറ്റി ഹോമിൽ ചാപ്ലയിനായി പ്രവർത്തിക്കുകയായിരുന്നു. സഹോദരങ്ങൾ : സിസ്റ്റർ മെർലിൻ എസ്.എ.ബി.എസ് (കപ്പാട്), ഏലിക്കുട്ടി മുള്ളോങ്കൽ (ചങ്ങനാശ്ശേരി), തോമാച്ചൻ (കുമരകം), സെലിൻ കൊച്ചുചിറ (കുമരകം), ബേബിച്ചൻ (ഉപ്പുതറ) പരേതരായ ജോസഫ് (മേരികുളം), ജോർജ് (ഉപ്പുതറ), മേരിയമ്മ ചങ്ങങ്കരി (ചങ്ങനാശ്ശേരി). ഞായറാഴ്ച വൈകുന്നേരം മൂന്നുമണി മുതൽ രാത്രി ഒമ്പതുവരെ എലിക്കുളം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുമരകത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കുമരകം നവ നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.