Sunday, July 12, 2026

നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി (86)

തൃ​ശൂ​ർ:നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നും മൈ​ഗ്രേ​ൻ ചി​കി​ൽ​സ​യി​ൽ പ്ര​ശ​സ്ത​നും വി​ജ​യ​ശ്രീ ക​ണ്ണാ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​ജി റോ​ഡ് മ​ണ്ണ​ത്ത് ലെ​യ്​​ൻ ‘വി​ജ​യ​ശ്രീ’​യി​ൽ ഡോ. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി (86) നി​ര്യാ​ത​നാ​യി. നേ​ത്ര​ചി​കി​ത്സ രം​ഗ​ത്തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ഡോ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും ഭാ​ര്യ പ​രേ​ത​യാ​യ ഡോ. ​വി.​കെ. വി​ജ​യ​ല​ക്ഷ്മി​യും വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. മു​ൻ മ​ന്ത്രി​യും സ്പീ​ക്ക​റു​മാ​യി​രു​ന്ന വി.​എം. സു​ധീ​ര​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ ക​ണ്ണ് ചി​കി​ത്സ​ക​ൻ കൂ​ടി​യാ​യി​രു​ന്നു. ചെ​ല​വേ​റി​യ ശ​സ്ത്ര​ക്രി​യ​ക​ൾ അ​ട​ക്ക​മു​ള്ള​വ സ​മൂ​ഹ​ത്തി​ന്റെ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ന​ട​ത്തി. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശു​പ​ത്രി​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു വി​ജ​യ​ശ്രീ​യു​ടെ വ​ള​ർ​ച്ച​യും. മ​ക്ക​ൾ: മി​നി കൃ​ഷ്ണ​ൻ (യു.​എ​സ്), ഡോ. ​ബി​ന്ദു കൃ​ഷ്ണ​ൻ (തൃ​ശൂ​ർ, ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ്). മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ തേ​ല​ക്കാ​ട് (യു.​എ​സ്), കെ.​ബി. വേ​ണു (ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.