പാലാ :ആദ്യകാല പത്രപ്രവർത്തകനും 44 വർഷക്കാലം ദീപികയുടെ ലേഖകനുമായിരുന്ന പാലാ മുത്തോലി കുന്നുംപുറം ജോൺ ഗീ (ഗീയാച്ചൻ -82) കാനഡയിൽ നിര്യാതനായി. ഭാര്യ: മറ്റക്കര തേക്കനാടിയിൽ കുടുംബാംഗം എൽസമ്മ. മക്കൾ: അനിമോൾ (ആനി), ജോണിമോൻ (ജോൺ), കൊച്ചുമോൾ (റ്റീന). മരുമക്കൾ: ബിജു മാത്യൂസ് ഗണപതിപ്ലാക്കൽ, സിനി ജോർജ് കണ്ടങ്കേരി, ബോബി ജെയിംസ് മുക്കാടൻ. സംസ്കാരം പിന്നീട്.






























