തൊടുപുഴ:കെ.എസ്.ഇ.ബി റിട്ട. ഫിനാൻസ് ഓഫിസർ കോലാനി കുടക്കനാൽ കെ.സി. ഗോപിനാഥൻ നായർ (73) നിര്യാതനായി. പാല കാവുംപുറത്ത് കുടുംബാംഗമാണ്. സി.പി.എം തൊടുപുഴ വെസ്റ്റ് ലോക്കൽ സെക്രട്ടറി, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കൃഷ്ണ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.ഭാര്യ: രാധാമണിയമ്മ (റിട്ട. അസി. മാനേജർ ബിവറേജസ് കോർപ്പറേഷൻ) മക്കൾ: ജിനീബ് ജി. നായർ (ഡെൽറ്റ ഇലക്ട്രിക്കൽസ്), ജിഷ ജി. നായർ (മൂവാറ്റുപുഴ നഗരസഭ), ജിതേഷ് ജി. നായർ (ജൂനിയർ ടെലികോം ഓഫിസർ. ബി.എസ്.എൻ.എൽ തൊടുപുഴ). മരുമക്കൾ: ആർ. രജന (പഞ്ചായത്ത് പ്രോജക്ട് ഓഫിസ് ഇടുക്കി), എസ്. വിനയചന്ദ്രൻ (ബിസിനസ്), കെ.വി. ജ്യോതിലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.






























