കൊച്ചി: പോര്‍ട്ട് ട്രസ്റ്റ് മുന്‍ ഡെപ്യൂട്ടി പോര്‍ട്ട് കണ്‍സര്‍വേറ്ററും ജര്‍മ്മന്‍ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്‍റുമായ കോട്ടപ്പുറത്ത് പാണ്ടന്‍പടവില്‍ ക്യാപ്റ്റന്‍ വര്‍ഗീസ് കുരുവിള (85) നിര്യാതനായി. ഭാര്യ : കോഴഞ്ചേരി കോലേത്ത് കുടുംബത്തില്‍ ഗ്രേസ് കുരുവിള. സഹോദരങ്ങള്‍: രഞ്ജിത്ത് കുരുവിള (യുഎസ്എ), പരേതനായ ഡോ. ജോര്‍ജ് കുരുവിള , ലിസി ഫിലിപ്പോസ്.
മൃതശരീരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടില്‍ എത്തിക്കും. ഉച്ചയ്ക്ക് 2.30ന് കോണ്‍വെന്‍റ് റോഡിലെ സേലം മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദർശനം. സംസ്കാരം വൈകീട്ട് 3.30 ന് ഏലംകുളം മാര്‍ത്തോമ്മാ സെമിത്തേരിയില്‍.






























