തിരുവനന്തപുരം:ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രമുഖ സർജൻ പേട്ട പള്ളിമുക്ക് കേരള കൗമുദി -റെയിൽവേ സ്റ്റേഷൻ റോഡ് ഗൗതമയിൽ (കെ.ആർ.എ 108 ബി) ഡോ. കെ. ജയറാം (80) നിര്യാതനായി. പരേതരായ ഡോ. കെ.എം. കേശവന്റെയും ഗോമതിയമ്മയുടെയും മകനാണ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽ 1.30വരെ ആനയറ ഐ.എം.എ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം 2.30ന് ശാന്തികവാടത്തിൽ സംസ്കരിക്കും. 1991ൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ്, 1996ൽ ഐ.എം.എ സംസ്ഥാനപ്രസിഡന്റ്, 2008ൽ ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് എന്നീ പദവികളിലെത്തി. കൽക്കട്ട മെഡിക്കൽ കോളജിൽനിന്നും 1967ൽ പഠനം പൂർത്തിയാക്കിയ ഡോ. ജയറാം തുടർന്ന് ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999ൽ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ഭാര്യ: പ്രഫ. വി.എസ്. ജയകുമാരി (റിട്ട. പ്രഫ. ഇക്കണോമിക്സ് വിഭാഗം ഗവ. വിമൻസ് കോളജ് വഴുതക്കാട്) മക്കൾ: ഡോ. സൂര്യ ജയറാം (ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി), ഡോ. ശബരി ജയറാം( ഇന്റൻസിവിസ്റ്റ്, എസ്.പി മെഡിഫോർട്ട് ). മരുമക്കൾ : ഡോ. ജസിൻ ജയശങ്കർ (കാർഡിയാക് അനസ്തറ്റിസ്റ്റ്, അമൃത ഹോസ്പിറ്റൽ ), ഡോ.റെനി ഫിലിപ്(ഗ്ലോക്കോമ സർജൻ, പ്രിസൈ






























