കളത്തിപ്പടി: അബൂദബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി മുൻ ഉദ്യോഗസ്ഥനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ എബ്രഹാം തോമസ് (ബേബി -84) നിര്യാതനായി. ഭാര്യ: സാറാമ്മ (റിട്ട. അധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്.എസ്, കോട്ടയം).
മക്കൾ: ഷെഫി (എൻജിനീയർ), എലിസബത്ത് (അബൂദബി), സൂസൻ (കുവൈത്ത്). മരുമക്കൾ: സീന (അധ്യാപിക, ജെ.എം.എച്ച്.എസ്.എസ്, കോടുകുളഞ്ഞി), സജി (പകലോമറ്റം, ചെറുകര. അബൂദബി), റോഷൻ സ്റ്റീവൻ (കുവൈത്ത്). അബൂദബി മലയാളി സമാജം ഓഡിറ്റർ, ലിറ്റററി സെക്രട്ടറി, യു.എ.ഇ റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡന്റ്, അബൂദബി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതശരീരം ശനിയാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം രണ്ടിന് സെന്റ് സൈമൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























