കോട്ടയം:സ്റ്റേറ്റ് മെഡിക്കൽ സ്റ്റോഴ്സ് സൂപ്രണ്ടായിരുന്ന പരിപ്പ് പുത്തേട്ടായ മണലുങ്കൽ എം.എം. പുന്നൻ (തങ്കച്ചൻ- 87) നിര്യാതനായി. ഭാര്യ: വാകത്താനം കൊച്ചുപ്ലാപ്പറമ്പിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ കുര്യൻ. മക്കൾ: ഡോ. ജെസി ജോർജ്, മാത്യൂസ് എം. പുന്നൻ (ദുബൈ). മരുമക്കൾ: മണർകാട് കരിമ്പനത്തറ ജോർജ് കെ. പീറ്റർ (മുൻ പ്രിൻസിപ്പൽ, സെൻറ് മേരീസ് കോളജ്, മണർകാട്), എലിസബത്ത് ഐ. ചീരൻ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെങ്ങളം സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























