കോതമംഗലം:കുത്തുകുഴി വടക്കേക്കുടി പരേതനായ ഉലഹന്നാൻ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. കുത്തുകുഴി വരാരപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജോർജ്, ജോണി (ഷിമോഗ), ജോളി (ആസ്ട്രേലിയ), ജോയി, സിസ്റ്റർ അഭയ (എസ്.സി.ജെ.എം ട്രിച്ചി), ജോസി.മരുമക്കൾ: വത്സ (കോഴിപ്പിള്ളി), ലീന (നെടുങ്ങപ്ര), ലിസി (നഴ്സ്, ആസ്ട്രേലിയ), ഷീജ (രണ്ടാർ), ജോസ് (വാഴക്കുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























