തോപ്പുംപടി: കൊച്ചുപള്ളി റോഡിൽ അമ്പാടി ലൈനിൽ ഇല്ലിപറമ്പിൽ അഡ്വ. ജോസി സേവ്യർ (80) നിര്യാതനായി. ഫാക്ട് റിട്ട. സീനിയർ ഫിനാൻസ് മാനേജറായിരുന്നു. 2018ൽ പേപ്പൽ ബഹുമതി ലഭിച്ചു. പ്രോലൈഫ് സംസ്ഥാന സമിതി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പൂർവ വിദ്യാർഥി സംഘടന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ലീലാമ (റിട്ട. ഗവ. ഹെഡ് നേഴ്സ്), മേടയിൽ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ജോമോൻ ഇ സേവിയർ (യു.എസ്.എ), ജെബി. ഐ. ചെറിയാൻ (ആർ.ടി.ഒ), ഡോ. ജീമോൾ മനോജ്. മരുമക്കൾ: ഡോ. സൂസൻ ജോമോൻ, ഡോ. ഷീജ ജോർജ്, ഡോ. മനോജ് യേശുദാസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























