മോദിയും പിണറായിയും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ, അഡ്ജസ്റ്റ്മെൻ്റെ രാഷ്ട്രീയമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശിവകുമാർ വിമർശിച്ചു. കെ. മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുടെ ഭാഗമാണ്. എൻഡിഎയുടെ ഭാഗമായ വൈദ്യുതി മന്ത്രിയെ കേരളത്തിൽ എന്തുകൊണ്ട് പുറത്താക്കുന്നി ല്ല. കോൺഗ്രസിനൊപ്പം നിന്നാലേ ഈ രാജ്യം രക്ഷപ്പെടൂ എന്ന് തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ എൻഡിഎ സഖ്യം തകർച്ചയുടെ വക്കിലാണ്. പ്രാദേശിക പാർട്ടികളുമായി കൂട്ടുകൂടുന്നത് ഇതിനാലാണ്. തോൽക്കുമെന്ന സാഹചര്യ മുള്ളതിനാലാണ് കച്ചിത്തുരുമ്പിനായി പ്രദേശിക പാർട്ടികളുടെ അടുത്ത് പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഭയപ്പാടിൽ നിന്നാണ് രാഷ്ട്രട്രീയ എതിരാളികളെ വേട്ടയാടുന്നത്. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി വേട്ടയാടുകയാണ്. അതിൻ്റെ അവസാനത്തെ ചിത്രമാണ് അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റെന്ന് ശുവകുമാർ വ്യക്തമാക്കി.
എന്നാൽ ഇതൊന്നും ബാധകമല്ലാത്ത രാജ്യത്തെ ഒരു മുഖ്യമന്ത്രി കേരളത്തിലാണ്. പിണറായിയെ തൊടാൻ ഇഡിയും കേന്ദ്ര ഏജൻസികളും തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.































