കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചു നൽകിയ ചിഹ്നം. കേരള കോൺഗ്രസ് ജോസ്ഫ് വിഭാഗം പ്രഥമ പരിഗണന നൽകിയത് ഓട്ടോറിക്ഷയ്ക്കായിരുന്നു. പാർട്ടി മുൻപ് മത്സരിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിൽ ഇല്ലാത്തതിനാലാണ് ഓട്ടോറിക്ഷാ ചിഹ്നം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാൻസിസ് ജോർജിന് ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനും എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നു.































