Sunday, July 12, 2026

എബ്രഹാം ടി.ജെ (69)

പൊടിമറ്റം: തോട്ടാപടിക്കൽ എബ്രഹാം ടി.ജെ (69) നിര്യാതനായി. ദലിത്‌ സംഘടന പ്രവർത്തകൻ, പുസ്തക രചയിതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ ആളാണ്. സീഡിയൻ സർവിസ് സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകനാണ്. കാഞ്ഞിരപ്പള്ളി കേന്ദ്രമായ കാരവൻ സാംസ്കാരിക സംഘടന, മുണ്ടക്കയം കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അംബേദ്കർ എന്നിവയുടെ എക്സിക്യൂട്ടീവ് അംഗം, ഡി.സി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ്‌, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അവസാന നാളുകളിൽ ദലിത്‌ ക്രൈസ്തവ ചരിത്രപുസ്തകത്തിന്റെ രചനയിലായിരുന്നു. ഭാര്യ: പ്ലാശനാൽ മഞ്ഞപ്പള്ളിൽ കുടുംബാംഗം ലീലാമ്മ എബ്രഹാം.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.