ആറ്റിങ്ങൽ: സി.എം.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ് റിട്ട. ഹെഡ്മാസ്റ്ററുമായ വക്കം മരുതൻ വിളാകം കൃഷ്ണ വിജയത്തിൽ പി.ജി. മധുരരാജ് (82) നിര്യാതനായി. 20 വർഷം കേരള യൂനിവേഴ്സിറ്റി സെനറ്റ് മെംബറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മികച്ച സഹകാരിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു. വക്കം ഫാർമേഴ്സ് സർവിസ് കോഓഓപറേറ്റിവ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ, ചിറയിൻകീഴ് ബ്ലോക്ക് റൂറൽ ഡെവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, കേരള യൂനിവേഴ്സിറ്റി സ്റ്റേറ്റ് കോഓഓപറേറ്റിവ് സ്റ്റോർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജി. ഉഷ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ). മക്കൾ: അഡ്വ. മഹിമ എം. രാജ്, ഗോപകൃഷ്ണ എം. രാജ്. മരുമക്കൾ: ഡോ. ബിജു സോമൻ (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), ശാലീന അംബുജൻ.






























