പൂക്കാട്ടുപടി:വയലിപ്പറമ്പിൽ വി.എം. കുര്യച്ചൻ (71) നിര്യാതനായി. പുക്കാട്ടുപടി സൗത്ത് ഇന്ത്യ വയർ റോപ്സ് മുൻജീവനക്കാരനും താമരച്ചാൽ സെൻറ് മേരീസ് പബ്ലിക് സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് പ്രസിഡന്റ്, എൽഡേഴ്സ് ഫോറം കമ്മിറ്റി അംഗം, മോർ ഗ്രിഗോറിയോസ് കുടുംബ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പറവൂർ ഏഴിക്കര പുതുശ്ശേരി ആനി. മക്കൾ: സൂസൻ, അന്ന (യു.കെ). മരുമക്കൾ: കോതമംഗലം തെക്യാംകുന്നത്ത് ഷോയി ഗീവർഗീസ്,അറയ്ക്കപ്പടി നമ്മുണാരി അരുൺ പീറ്റർ (യു.കെ). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് താമരച്ചാൽ സെൻറ് മേരിസ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ.






























