പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടി തോട്ടത്തില്‍ വീട്ടില്‍ ടി.പി. ഹൈദ്രോസ് (72) നിര്യാതനായി. ക്രഷര്‍ വ്യവസായിയായിരുന്നു. ദീര്‍ഘകാലം കുതിരപ്പറമ്പ് മുസ്ലിം ജമാഅത്ത് പരിപാലനസമിതി പ്രസിഡൻറായിരുന്നു. നിലവിൽ പരിപാലന സമിതി ചെയർമാൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രാദേശിക ഹൽഖ സെക്രട്ടറി, വെൽെഫയർ പാർട്ടി മഞ്ഞപ്പെട്ടി യൂനിറ്റ് സെക്രട്ടറി, കൊച്ചിന് ക്രഷര്‍ ഓണേഴ്സ് കണ്‍സോർട്യം അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: കളപ്പോത്ത് കുടുംബാംഗം സുഹ്റ. മക്കള്‍: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സാബിര്‍, ഡോ. സാദിയ. മരുമകള്‍: സോനു സ്വാലിഹ്. സഹോദരങ്ങള്‍: ടി.പി. സെയ്തുമുഹമ്മദ്, ടി.പി. മക്കാര്‍ പിള്ള (റിട്ട. രജിസ്ട്രാര്‍), ടി.പി. ഹസൈനാര്‍.






























