Sunday, July 12, 2026

പ്ര​ഫ. കെ.​കെ. ര​വി (76)

കൊ​ടു​ങ്ങ​ല്ലൂ​ർ: തൃ​ശൂ​ർ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ൽ​തു​രു​ത്ത് ശ്രീ ​വി​ദ്യാ പ്ര​കാ​ശി​നി സ​ഭ പ്ര​സി​ഡ​ന്റു​മാ​യ പ്ര​ഫ. കെ.​കെ. ര​വി (കൊ​ള്ളി​ക്ക​ത്ത​റ ര​വി -76) നി​ര്യാ​ത​നാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ കൊ​ള്ളി​ക്ക​ത്ത​റ കൃ​ഷ്ണ​ന്റെ​യും എ​ട​തി​രി​ഞ്ഞി പൊ​ന്ന​മ്പി​ള്ളി പാ​ർ​വ​തി​യു​ടെ​യും മ​ക​നാ​ണ്.

നാ​ട്ടി​ക എ​സ്.​എ​ൻ കോ​ള​ജി​ൽ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച ശേ​ഷം സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​നി​യ​ൻ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും 10 വ​ർ​ഷ​ക്കാ​ലം യൂ​നി​യ​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​റ​കെ 1980ലും 1982​ലും കൊ​ടു​ങ്ങ​ല്ലൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

ഗു​രു​ശ്രീ പ​ബ്ലി​ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി ഡോ. ​പ​ൽ​പു മെ​മ്മോ​റി​യ​ൽ ബി.​എ​ഡ് കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ന് മു​ന്നി​ലും 9.30 മു​ത​ൽ 10.30 വ​രെ എ​ൽ​തു​രു​ത്ത് ശ്രീ ​വി​ദ്യാ പ്ര​കാ​ശി​നി ഓ​ഫി​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.

ഭാ​ര്യ: ഇ​ട​ക്കൊ​ച്ചി അ​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ര​ഞ്ജി​നി. മ​ക്ക​ൾ: വി​നി (ടീ​ച്ച​ർ, എ​ച്ച്.​ഡി.​പി സ​മാ​ജം സ്കൂ​ൾ, എ​ട​തി​രി​ഞ്ഞി), വി​ജി. മ​രു​മ​ക്ക​ൾ: അ​ഡ്വ. റോ​യ്, ലാ​ൽ (ബി​സി​ന​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ളി​ത, രാ​ധ, സു​മ, സ​തി

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.