തുരുത്തി:നെടുംപറമ്പില്‍ സേവ്യര്‍ സേവ്യര്‍ (മന്നത്ത് ബേബിച്ചന് -73) നിര്യാതനായി. തുരുത്തി പള്ളിയുടെ മുന്‍ ട്രസ്റ്റിയായും ദീര്‍ഘനാള്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൂസമ്മ ( വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്) ചേന്നങ്കരി പാട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സോബിച്ചന് (ബംഗളൂരു), ടിന്റു (ആസ്ട്രേലിയ), ഫാ. ജോസഫ് നെടുംപറമ്പില്‍ (മാനേജര്‍, എസ്.എച്ച് സ്കൂള്‍, ചങ്ങനാശ്ശേരി), ചാക്കോച്ചന് (ആസ്ട്രേലിയ). മരുമക്കള്‍: സിമി തൊടുകയില്‍ പാല, ജീവാസ് വേണാട് എടത്വ (ആസ്ട്രേലിയ), ടിനു പുളിക്കക്കുന്നേല്‍ മുക്കൂട്ടുതറ (ആസ്ട്രേലിയ). സംസ്കാരം 26ന് ഉച്ചക്ക് 2.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.






























