Sunday, July 12, 2026

മുഹമ്മദ് മുസ്തഫയാണ് (63)

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫയാണ് (63) മരിച്ചത്. അർബുദ ബാധിതനായി സുലൈമാനിയ അമീർ സുൽത്താൻ മിലിട്ടറി ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. 35 വർഷമായി ഇതേ ആശുപത്രിയിൽ മെസഞ്ചറായി ജോലി ചെയ്തിരുന്ന മുസ്തഫയുടെ കുടുംബവും റിയാദിലുണ്ട്. പരേതരായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.